കോഴിക്കോട് : പിതാവ് വോട്ട് ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തിയ മകനെതിരെ കേസ്. കുന്നമംഗലം സ്വദേശി ഹമീദിനെതിരെയാണ് കേസ് എടുത്തത്. ജനപ്രാതിനിധ്യ നിയമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹോം വോട്ടിങ്ങിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്
വോട്ട് രേഖപ്പെടുത്തല്‍ അതീവരഹസ്യമായിരിക്കണം എന്നത് ലംഘിക്കപ്പെട്ടതിനാലാണ് കേസെടുത്തിരിക്കുന്നത്. മൂസ എന്നയാള്‍ക്ക് വീട്ടിലെ വോട്ട് സൗകര്യം ലഭ്യമാക്കാനായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് മകന്‍ പിതാവ് വോട്ടുചെയ്യുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് എആര്‍ഒ പരാതി സമര്‍പ്പിക്കുകയായിരുന്നു.