കൊല്ലം: വിദ്യാർഥിയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം ചിതറയിൽ ആണ് സംഭവം. കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്ന കാരണത്താലാണ് ചെവിക്കല്ല് അടിച്ചു പൊട്ടിച്ചെന്നും പരാതിയില്‍ പറയുന്നു.
ചിതറ മൂന്നുമുക്ക് സ്വദേശി 18 കാരനായ മുസ്സമിലിനെയാണ് പ്രതികൾ ക്രൂരമായി മർദിച്ചത്. ബൗണ്ടർ മുക്ക് സ്വദേശി ഷിജു ഉൾപ്പടെ മൂന്നു പേർക്ക് എതിരെയാണ് പരാതി.
പ്രതികൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.