മല്ലപ്പള്ളി പാടിമണ്ണിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക ദമ്പതികളെ വീടിനുള്ളിൽ തീപ്പൊളേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

 
മല്ലപ്പള്ളി : കീഴ് വായ്പൂര്   പോലീസ് സ്റ്റേഷൻ പരിധിയിലെ മല്ലപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ കൊച്ചരപ്പ് ചൗളിത്താനത്ത് വീട്ടിൽ സി ടി വർഗീസ് 78, ഭാര്യ അന്നമ്മ വർഗീസ് 73 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ ആറരയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് താമസിക്കുന്ന വർഗീസിന്റെ സഹോദരൻ ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് എത്തിയപ്പോഴാണ് സംഭവം പുറത്തിറഞ്ഞത്.
ഇവരുടെ മകൻ വിദേശത്താണ്. പെൺമക്കൾ രണ്ടുപേരെയും വിവാഹം കഴിപ്പിച്ച് അയച്ചതാണ്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷം മാത്രമേ കൃത്യമായ വിവരം അറിയാൻ കഴിയു എന്ന് പോലീസ് പറഞ്ഞു.
Previous Post Next Post