കത്തിമുനയിൽ നിർത്തി പ്രവാസിയുടെ കാർ മോഷ്ടിച്ചു. സാദ് അൽ അബ്ദുല്ല ഏരിയയിൽ ആണ് സംഭവം നടന്നത്. പോലീസ് റിപ്പോർട്ട് അനുസരിച്ച്, ഒരു ക്യാമ്പിന് സമീപം, ഒരു അജ്ഞാത വ്യക്തി ഇരയെ കത്തി ചൂണ്ടി ആക്രമിക്കുകയായിരുന്നു. അക്രമി ഇരയോട് തൻ്റെ വാഹനത്തിൽ നിന്ന് പുറത്തുകടക്കാൻ ആവശ്യപ്പെടുകയും തുടർന്ന് അയാളുടെ വാലറ്റിൽ നിന്ന് 50 കുവൈറ്റ് ദിനാർ എടുക്കുകയും ചെയ്തു. ഇതിന് ശേഷം അക്രമി കാറുമായി കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ ജഹ്റ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ സുബ്ബിയ ജില്ലയിൽ തോക്ക് ചൂണ്ടി പൗരൻ്റെ കാർ മോഷ്ടിച്ച ക്രിമിനൽ റെക്കോർഡുള്ള ഒരു പ്രതിയെ പിടികൂടി.
കത്തിമുനയിൽ നിർത്തി പ്രവാസിയുടെ കാർ മോഷ്ടിച്ചു. സാദ് അൽ അബ്ദുല്ല ഏരിയയിൽ ആണ് സംഭവം നടന്നത്.
Jowan Madhumala
0