സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്









പേരാമംഗലം: സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി അശ്രദ്ധമായി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. അമല പറപ്പൂര്‍ റൂട്ടില്‍ ചിറ്റിലപ്പിള്ളി ഐ ഇ എസ് എന്‍ജിനീയറിങ് കോളേജിനടുത്താണ് സംഭവം. മുള്ളൂര്‍ സ്വദേശി ഹരിക്കെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്.
അമല ഭാഗത്തുനിന്നും ചിറ്റിലപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് കുട്ടിയെ സീറ്റിന് മുകളില്‍ നിര്‍ത്തി ഇയാള്‍ സ്‌കൂട്ടര്‍ ഓടിച്ചു പോയത്. പുറകില്‍ സഞ്ചരിക്കുകയായിരുന്നവര്‍ ദൃശ്യം പകര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു.
രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. അപകടകരമായ രീതിയില്‍ കുട്ടിയുമായി സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
Previous Post Next Post