മലപ്പുറം മഞ്ചേരിയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം .കരുവാരക്കുണ്ട് പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് റഫീഖ് ആണ് അപകടത്തിൽ മരിച്ചത് .ഇന്ന് രാവിലെ പയ്യനാട് ചോലയ്ക്കലിലാണ് അപകടം നടന്നത് .
കരുവാരക്കുണ്ടില്‍ നിന്ന് രോഗിയുമായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന ആംബുലന്‍സാണ് കാറുമായി കൂട്ടിയിടിച്ചത് . റഫീഖിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .