പാമ്പാടി വട്ടമലപ്പടിക്കൽ വിദ്യാർത്ഥിയെ ഇടിച്ചിട്ടശേഷം ഓട്ടോറിക്ഷാ നിർത്താതെ പോയി, സ്കൂട്ടറിൻ്റെ പിന്നിൽ ഇടിച്ച ഓട്ടോ സ്കൂട്ടറുമായി റോഡിലൂടെ നിരങ്ങി നീങ്ങിയത് മീറ്ററുകളോളം വിദ്യാർത്ഥിക്ക് സാരമായ പരുക്ക്




പാമ്പാടി : പാമ്പാടി വട്ടമലപ്പടിക്കൽ വിദ്യാർത്ഥിയെ ഇടിച്ചിട്ടശേഷം ഓട്ടോറിക്ഷാ നിർത്താതെ പോയി, സ്കൂട്ടറിൻ്റെ പിന്നിൽ  ഇടിച്ച ഓട്ടോ സ്കൂട്ടറുമായി റോഡിലൂടെ നിരങ്ങി നീങ്ങി' വിദ്യാർത്ഥിക്ക് കൈക്ക്  സാരമായ  പരുക്കേറ്റു ഇന്ന് വൈകിട്ട് 5:30 ന് ആയിരുന്നു സംഭവം

 മറ്റക്കര സ്വകാര്യ കോളേജിൽ പഠിക്കുന്ന
പൂതക്കുഴി സ്വദേശി റോജി (19 ) നാണ് പരുക്കേറ്റത് തത്വമസി എന്നാണ് നിർത്താതെ പോയ ഓട്ടോറിക്ഷയുടെ പേര് എന്ന് ദൃസാക്ഷികൾ പറഞ്ഞു അതേ സമയം ഓട്ടോ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നും ആക്ഷേപം ഉണ്ട് ഇടിച്ച് തെറിപ്പിച്ച ശേഷം ഓട്ടോറിഷ ക്രോസ്സ് റോഡ് പങ്ങട റൂട്ടിലേയ്ക്ക് പോയി ബൈക്ക് യാത്രികനായ ഒരാൾ പുറകെ പിൻതുടർന്നു എങ്കിലും അമിത വേഗത്തിൽ ഓട്ടോറിക്ഷ ഓടിച്ച് രക്ഷപെടുകയായിരുന്നു 

 അപകടത്തെ തുടർന്ന് റോജിയെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു റോജിയുടെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് 

 ( ഇടിച്ചശേഷം നിർത്താതെ പോയ ഓട്ടോ ) 
സി.സി ക്യാമറകൾ പരിശോധിച്ച് വരികയാണ് ഈ ഓട്ടോറിക്ഷയെ കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ പോലീസിൽ അറിയിക്കുക 
Previous Post Next Post