പാലക്കാട് കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം


പാലക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു .മൂന്ന് പേർക്ക് പരുക്ക് .പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്.ദേശീയപാത കണ്ണനൂരിലാണ് അപകടം നടന്നത് .

പരിക്കേറ്റ മൂന്ന് പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞാണ് അപകടം സംഭവിച്ചത് .

മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം.

തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരുക്ക് പറ്റിയ മറ്റുള്ളവർ. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.
Previous Post Next Post