വോട്ടിനായി പണം വിതരണം ചെയ്തു; ബിജെപി പ്രവർത്തകന്‍ പിടിയിൽ



കോയമ്പത്തൂർ: ആളുകൾക്ക് വോട്ടിനായി പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബിജെപി പ്രവർത്തകന്‍ പിടിയിൽ. ചായക്കടയ്ക്കു സമീപം നിർത്തിയിട്ടിരിക്കുന്ന കാറിൽ വച്ചാണ് ഇയാൾ വോട്ടർമാർക്ക് പണം വിതരണം ചെയ്തു കൊണ്ടിരുന്നത്. ഇയാളുടെ പക്കൽ നിന്നും 81,000 രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. പുലുവാപ്പെട്ടി സ്വദേശി ജ്യോതിമണിയുടെ കാറിൽ നിന്നാണ് പണം കണ്ടെടുത്തത്. പണം പേരൂർ തഹസീൽദാർ ഓഫീസിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ചെന്നൈയിൽ ട്രെയിനിൽ കടത്തുകയായിരുന്നു കോടിക്കണക്കിന് രൂപയുമായി മറ്റൊരു ബിജെപി പ്രവർത്തകനെ പിടികൂടിയിരുന്നു.


Previous Post Next Post