കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; പ്രതി പിടിയിൽ





മലപ്പുറം: കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ അമീറുൾ ഇസ്ലാമിനെയാണ് (35) പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 1.4 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രസഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇയാളെ ചോദ്യം ചെ‍യ്തതിലൂടെ പ്രദേശത്തെ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നീരിക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു
Previous Post Next Post