തിരുവനന്തപുരത്ത് യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. വിതുര സ്വദേശി ദിനേശനാണ് വർക്കല അയിരൂർ പോലീസിന്റെ പിടിയിലായത്.സൗഹൃദം നടിച്ച് അശ്ലീല വീഡിയോകള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശേഷം പിന്നീട് പണം വാങ്ങുകയും, അത് തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു .വര്‍ക്കല സ്വദേശിനിയായ യുവതിയുടെ വീട്ടില്‍ ആശാരിപ്പണിക്ക് എത്തിയതായിരുന്നു പ്രതി ദിനേശന്‍. ഇതിനിടെ യുവതിയുടെ ഫോണ്‍ നമ്പര്‍ തന്ത്രപൂര്‍വം കൈവശപ്പെടുത്തി.
ഫോണിലൂടെ യുവതിയുമായി കൂടുതൽ അടുത്തു .സൗഹൃദം വളര്‍ന്നതോടെ വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. യുവതിയിൽ നിന്നും പലപ്പോഴായി ഒരുലക്ഷത്തി പതിനയ്യായിരം രൂപയും ഇയാൾ കൈക്കലാക്കി. പിന്നീട് യുവതി പണം തിരികെ ആവശ്യപ്പെട്ടതോടെ ഈ ചിത്രങ്ങൾ കാണിച്ച് ഭീക്ഷണി പെടുത്തുകയായിരുന്നു . യുവതി വീണ്ടും പണം തിരികെ ആവശ്യപ്പെട്ടതോടെ നഗ്ന ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി ഇയാൾ അയക്കുകയായിരുന്നു. യുവതി വിതുര പോലീസിൽ നൽകിയ പരാതിയിലാണ് പ്രതി അറസ്റ്റിലായത്.