കോട്ടയം : സഹകരണ സംഘത്തില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിമാൻഡില്‍. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.എം ഹനീഫയാണ് റിമാൻഡിലായത്.കാഞ്ഞിരപ്പള്ളി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ തട്ടിപ്പ് നടന്നത്.
കോടികളുടെ തട്ടിപ്പ് ആണ് നടന്നത്. സംഭവം ജീവനക്കാരിയുടെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു നീക്കം.സംഭവത്തില്‍ കഴിഞ്ഞയാഴ്ച്ച ജീവനക്കാരിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഹനീഫയെ അറസ്റ്റ് ചെയ്തത്.