കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെ ഹെലികോപ്റ്ററില്‍ ഇരിക്കുന്നതിനിടെ വീണ് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുര്‍ഗാപൂരിലെ പശ്ചിംബര്‍ധമാനില്‍ നിന്ന് അസന്‍സോളിലേക്ക് പൊകുന്നതിനിടെയായിരുന്നു അപകടം.
ഇരിക്കുന്നതിനിടെ വീണ മമതയെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സീറ്റില്‍ ഇരുത്തുകയായിരുന്നു. എന്നാല്‍ നിസാര പരിക്ക് വകവയ്ക്കാതെ മുഖ്യമന്ത്രി അസന്‍സോളിലേക്കുള്ള യാത്ര തുടര്‍ന്നു. മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ നിന്ന് വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മമത ബാനര്‍ജി വീഴ്ചയെ തുടര്‍ന്ന് പരിക്കേല്‍ക്കുന്നത്. മാര്‍ച്ച് പതിനാലിന് കാളിഘട്ടിലെ വസതിയില്‍ വീണ് മമതയ്ക്ക് നെറ്റിയിലും മൂക്കിലും പരിക്കേറ്റിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.