അടിമാലിയിലെ വയോധികയുടെ കൊലപാതകം; കൊല്ലം സ്വദേശികൾ പിടിയിൽ


ഇടുക്കി: ഇടുക്കി അടിമാലിയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ കൊല്ലം കിളികൊല്ലൂർ സ്വദേശികളായ കെ.ജെ. അലക്സ്, കവിത എന്നിവരാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പാലക്കാട് നിന്നും പൊലീസ്  ഇയാളെ പിടികൂടിയത്. 
ശനിയാഴ്ചയാണ് കൊലപാതകം. കുരിയന്‍സ് പടി  സ്വദേശി ഫാത്തിമ കസിൻ ആണ് മരിച്ചത് വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈർ ആണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. ചോര വാർന്ന നിലയിലായിരുന്നു മുറിക്കുള്ളിൽ മൃതദേഹം കിടക്കുകയായിരുന്നു. മൃതദേഹത്തിന് സമയം മുളകുപൊടി വിതറിയ നിലയിലും ആയിരുന്നു.
ഫാത്തിമയുടെ സ്വർണമാല അടക്കം നഷ്ടപ്പെട്ടിരുന്നു. മോഷണം തന്നെ ഉപയോഗിക്കാൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.
Previous Post Next Post