കുവൈത്തിൽ വരും ദിവസങ്ങൾ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ പരമാവധി താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് കാലാവസ്ഥ ഡിപ്പാർട്മെൻറ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. കാലാവസ്ഥ സ്ഥിരത കൈവരിച്ചതായും അദ്ദേഹം അറിയിച്ചു. അടുത്ത ദിവസങ്ങളിൽ പകൽ ഉയർന്ന ചൂട് അനുഭവപ്പെടുമെങ്കിലും രാത്രിയിൽ മിതമായിരിക്കും. എന്നാൽ, തുടർ ദിവസങ്ങളിൽ താപനിലയിൽ ഉയർച്ച ഉണ്ടാകും. മേയ് അവസാനത്തോടെ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂൺ, ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്.
കുവൈത്ത് കൊടും ചൂടിലേക്ക്: കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
Jowan Madhumala
0
Tags
Top Stories