പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം; കാട്ടാക്കട ക്രിസ്ത്യൻ കോളെജിന്‍റെ മതിൽ പൊളിച്ചു




കാട്ടാക്കട: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനായി കാട്ടാക്കട ക്രിസ്ത്യൻ കോളെജിന്‍റെ മതിൽ പൊളിച്ചു. തിങ്കളാഴ്ച നടക്കുന്ന പൊതുയോഗത്തിന് എത്തുന്ന വലിയ വാഹനങ്ങൾ കടത്തിവിടുന്നതിനാണ് കോളെജിന്‍റെ മുൻഭാഗത്തെ ചുറ്റുമതിൽ പൊളിച്ചത്.
ഒരു ലക്ഷത്തോളം പ്രവർത്തകർ പൊതുയോഗത്തിനെത്തുമെന്ന പ്രതീക്ഷയിൽ കൂറ്റൻ പന്തലാണ് ഒരുക്കുന്നത്. കോളെജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ രണ്ട് കവാടങ്ങൾ നിലവിലുള്ളപ്പോഴാണ് കരിങ്കൽ മതിൽ പൊളിച്ചുമാറ്റി രണ്ട് പുതിയ കവാടങ്ങൾ പണിയുന്നത്.
കിള്ളിയിൽ പങ്കജസ്തൂരി ആയുർവേദ മെഡിക്കൽ കോളെജ് മൈതാനിയിൽ പ്രധാനമന്ത്രിയുമായി വരുന്ന ഹെലികോപ്റ്റർ ഇറക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് തൂങ്ങാംപാറ ചെട്ടിക്കോണത്തെ സ്വകാര്യ സ്ഥലത്താണിപ്പോൾ ഹെലികോപ്റ്റർ ഇറക്കാൻ തീരുമാനിച്ചിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ മുതൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും


Previous Post Next Post