കൂരോപ്പടയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലിരുന്ന വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു


കോട്ടയത്ത് കൂരോപ്പട - പാമ്പാടി റൂട്ടിൽ ചെമ്പരത്തിമൂട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക് ഷോപ്പ് ജീവനക്കാരൻ മരിച്ചു.
ആറുമാനൂർ  കളപ്പുരയ്ക്കൽ ജോർജ് കെ.ഒ (ബേബി-60) ആണ് മരിച്ചത്.
പ്രിൽ 12 ന് നെടുമാവിലെ വർക്ക് ഷോപ്പിൽ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

സ്കൂട്ടർ ഓടിക്കവേ രക്തസമ്മർദ്ദം കൂടി വാഹനത്തിൻ്റെ നിയന്ത്രണം തെറ്റി റോഡരികിലെ പോസ്റ്റിൽ ഇടിച്ചാണ് അപകടം.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് അന്ത്യം.
സംസ്കാരം നാളെ ഒരു മണിക്ക് അയർക്കുന്നം
ഐ.പി.സി ഗിൽഗാൽ സഭയുടെ കുറ്റിക്കൽ മുളേക്കുന്ന് സെമിത്തേരിയിൽ നടക്കും.
ഭാര്യ: ജെസ്സി ജോർജ്
മക്കൾ - ബെറ്റ്സിമോൾ ജോർജ്, ബ്ലസ്സിമോൾ ജോർജ്, സ്‌റ്റെഫിമോൾ ജോർജ്.
മരുമക്കൾ - മനീഷ് (കുമളി അണക്കര),
മാത്യു കെ.പീറ്റർ (വടശ്ശേരിക്കര )
Previous Post Next Post