തൊടുപുഴ: യുവതിയെ അശ്ലീല ചേഷ്ടകൾ കാണിച്ച് പൊലീസുകാരൻ. നിയമപാലനം നടത്തേണ്ട പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ഇത്തരം ചെയ്തികൾ ചെയ്താൽ എങ്ങനെയിരിക്കും?
റോഡിലൂടെ നടന്നു പോയ യുവതിയെ കാറിൽ പിന്തുടർന്നെത്തി തടയാൻ ശ്രമിക്കുകയും അശ്ലീലചേഷ്ടകൾ കാട്ടുകയും ചെയ്തെന്ന പരാതിയിൽ പൊലീസുകാരന്റെ പേരിൽ കേസെടുത്തു.
കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പെരിങ്ങാശേരി സ്വദേശി മർഫിക്കെതിരെ കരിമണ്ണൂർ പൊലീസാണ് കേസെടുത്തത്.
മർഫിക്കെതിരെ വകുപ്പതല നടപടി ഉണ്ടാകുമെന്നാണു സൂചന. ഒപ്പമുണ്ടായിരുന്ന ആളെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തൊടുപുഴയിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി കരിമണ്ണൂർ പഞ്ചായത്ത് കവലയിൽ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയപ്പോൾ ദുരനുഭവമുണ്ടായെന്നാണു പരാതി.