നടത്തിപ്പിൽ വീഴ്ചയെ തുടർന്ന് നിരവധി അധ്യാപകര്‍ക്ക് വോട്ടു ചെയ്യാനില്ല



തിരുവനന്തപുരം: കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയെ തുടര്‍ന്ന് നിരവധി അധ്യാപകര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരം നഷ്ടമായി. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ 
അധ്യാപകര്‍ക്കാണ് തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാനുള്ള അവസരം നഷ്ടമായത്. ഇവിടെയുള്ള 12 അധ്യാപകര്‍ക്ക് ഇലക്ഷന്‍ മൈക്രോ ഒബ്‌സര്‍വേറ്റര്‍മാരായി നിയമിച്ചുള്ള അറിയിപ്പ് ലഭിച്ചിരുന്നു. മൈക്രോ ഒബ്‌സര്‍വേറ്റര്‍മാരുടെ പട്ടികയിറങ്ങിയത് ഏപ്രില്‍ 22നായിരുന്നു.അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കാണ് അറിയിപ്പ് ലഭിച്ചത്. 24ന് നടക്കുന്ന പരിശീലനത്തിന് ഹാജരാകാനും ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചു. അവധിക്കാലമായതിനാല്‍ നാട്ടിലുള്ള ഇവരെല്ലാം പരിശീലനത്തിനായി കാസര്‍കോടെത്തി. ഇവരില്‍ മിക്കവരും ഇതര സംസ്ഥാനത്തില്‍ നിന്നടക്കം വിദൂര ജില്ലകളില്‍ നിന്നുള്ളവരുമായിരുന്നു.


Previous Post Next Post