കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിയിലെ അമല യുപി സ്‌കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കുടുംബവും വോട്ട് ചെയ്തു.
പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണ് പോളിംഗ് ബൂത്ത്. ഇവിടേയ്ക്ക് അദ്ദേഹവും കുടുംബവും കാൽനടയായിട്ടായിരുന്നു എത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. പ്രദേശത്തെ പ്രാദേശിക നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യുപി സ്‌കൂളിലെ 161ാം നമ്പർ ബൂത്തിലാണ് അദ്ദേഹത്തിന് വോട്ട്. ഇവിടെ രാവിലെ മുതൽ തന്നെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇവിടെ ക്യൂ നിന്നാണ് അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത്.
രാവിലെ ഏഴ് മണി മുതലാണ് വോട്ടിംഗ് ആരംഭിച്ചത്. രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.