പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു മരിച്ചത് വെളളൂർ നൊങ്ങൽ സ്വദേശി


പാമ്പാടി : പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു  വെളളൂർ നൊങ്ങൽ സ്വദേശി    വരവുകാലായിൽ ദീപു -28 ആണ് മരിച്ചത് വൈകിട്ട് ദീപുവും അദ്ധേഹത്തിൻ്റെ മൂന്ന് സുഹൃത്തുക്കളും ചേർന്ന്  അടച്ചിട്ട ക്ഷേത്രക്കുളത്തിൻ്റെ വാതിൽ തുറന്ന് അതിൽ ഇറങ്ങി കുളിക്കുകയായിരുന്നു നാട്ടുകാർ എതിർത്തെങ്കിലും ഇവർ കുളത്തിൽ ഇറങ്ങിക്കുളിച്ചതാണ് അപകടത്തിന് കാരണം ക്ഷേത്ര ആവശ്യങ്ങൾക്കും ശുദ്ധജലത്തിനുമാണ് ക്ഷേത്രക്കുളം ഉപയോഗിച്ചിരുന്നത് പാമ്പാടി ഫയർഫോഴ്സ് പാമ്പാടി പോലീസ് എന്നിവർ സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുത്തു ,തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല ഇവർ മദ്യപിച്ചതായും ,നാട്ടുകാരെയും ക്ഷേത്ര നടത്തിപ്പുകാരെയും ചീത്ത വിളിച്ചതായി  നാട്ടുകാർ ആരോപിച്ചിട്ടുണ്ട് 
Previous Post Next Post