ജസ്ന ജീവിച്ചിരിപ്പില്ല, ജസ്നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങൾ കയ്യിലുണ്ടെന്ന് പിതാവ് !!


പത്തനംതിട്ടയിൽ നിന്നും ആറുവർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് അച്ഛൻ.
മകളുടെ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങൾ കൈവശമുണ്ടെന്നും അച്ഛൻ ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ജസ്ന ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന സംശയം നിലനിൽക്കെയാണ് മക്കൾ ജീവനോടെയില്ലെന്ന് അച്ഛൻ തന്നെ സത്യവാങ്മൂലത്തിൽ അറിയിക്കുന്നത്.
സംശയമുളള അജ്ഞാത സുഹൃത്തിനെ കുറിച്ച് വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം വ്യാപിപ്പിക്കാൻ സി.ബി.ഐ തയ്യാറായിട്ടില്ലെന്ന് ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് ആരോപിക്കുന്നു.

സിബിഐ ആകെ സംശയിച്ചത് ജസ്‌നയുടെ സഹപാഠിയെയാണ്. ഇയാളെ സിബിഐ സംഘം പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിട്ടും വിവരങ്ങൾ ലഭിച്ചിരുന്നില്ല. ജസ്‌നയെ കാണായതിൻ്റെ തലേദിവസം ജസ്‌നക്ക് ഉണ്ടായ അമിത രക്ത സ്രാവത്തിൻ്റെ കാരണം കണ്ടെത്താൻ സിബിഐ സംഘം ശ്രമിച്ചിട്ടില്ലെന്ന് അച്ഛൻ കുറ്റപ്പെടുത്തി.

സിബിഐ സംഘം ശരിയായ കാര്യങ്ങൾ അന്വേഷിക്കുമെങ്കിൽ ജസ്‌നയുമായി രഹസ്യമായി അടുപ്പ് സ്ഥാപിച്ച അജ്ഞാത സുഹൃത്തിനെ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് തയ്യാറാണ്.

അജ്ഞാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കുമെന്നാണ് ജെയിംസ് ജോസഫിൻ്റെ പേടി. രഹസ്യ സ്വഭാവത്തോടെയാണ് സിബിഐ അന്വേഷിക്കാൻ തയ്യാറാകുന്നതെങ്കിൽ ആളിൻ്റെ അടക്കമുളള ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് അച്ഛൻ കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഉറപ്പ് നൽകുന്നു.
Previous Post Next Post