ഹരിപ്പാട് ' രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തെഴിലാളി അറസ്റ്റിൽകുട്ടിയുടെ സഹോദരൻ ബഹളം വച്ചതോടെ ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് തൊട്ടടുത്ത കടയിൽ കയറി ഒളിക്കാൻ ശ്രമിക്കുകയും ചെയ്തു



ഹരിപ്പാട്: രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിയായ ദേവാനന്ദ് (30) ആണ് അറസ്റ്റിലായത്. ഡാണാപ്പടി ജംഗ്ഷന് സമീപം വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ഇയാൾ ശ്രമിച്ചത്.
കുട്ടിയുടെ സഹോദരൻ ബഹളം വച്ചതോടെ ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് തൊട്ടടുത്ത കടയിൽ കയറി ഒളിക്കാൻ ശ്രമിക്കുകയും ചെയ്തു.തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നും അതിനാൽ പേരും മറ്റു വിവരങ്ങലും യഥാർഥമാണോ എന്ന് അന്വേഷണത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.

Previous Post Next Post