കൊല്ലത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിവോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനൊച്ചൊല്ലിയാണ് തർക്കം രൂപപ്പെട്ടത്





കൊല്ലം: പത്തനാപുരത്ത് എൽഡിഎഫ് പ്രവർ‌ത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി. ഗവൺമെന്‍റ് എൽപി സ്ളൂലിലെ 48,49 ബൂത്തുകളിലാണ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചത്.
വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനൊച്ചൊല്ലിയാണ് തർക്കം രൂപപ്പെട്ടത്. അതേസമയം, തിരുവനന്തപുരം നെടുമങ്ങാട് 154-ാം ബൂത്തിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ബൂത്ത് ലെവൽ ഓഫീസറുടെ നേതൃത്വത്തിൽ സിപിഎം വോട്ട് പിടിച്ചെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്
Previous Post Next Post