സ്വർണവില ഇന്ന് വീണ്ടും ഉയർന്നു.രണ്ട് ദിവസത്തിന് ശേഷമാണു വില ഉയരുന്നത്



തിരുവനന്തപുരം: സ്വർണവില ഇന്ന് വീണ്ടും ഉയർന്നു.രണ്ട് ദിവസത്തിന് ശേഷമാണു വില ഉയരുന്നത്. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് 400 രൂപയാണ് കൂടിയത്. കഴിഞ്ഞ നാല് ദിവസമായി സ്വർണവില 54000 ത്തിന് മുകളിൽ തന്നെയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54520 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6715 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5630 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്ന കാരണമാണ് വില ഉയരുന്നത്. നിലവിൽ സ്വർണാഭരണ ഉപഭോക്താക്കൾ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നൽകണം
Previous Post Next Post