രാഹുലിന്‍റെ ഹെലികോപ്റ്റര്‍ പരിശോധന... വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍





ന്യൂഡൽഹി : രാഹുൽഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ഹെലികോപ്റ്ററില്‍ നടത്തിയ പരിശോധനയില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് . പണം കടത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധനയെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

രാഹുൽഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗൂഡല്ലൂരിൽ എത്തിയപ്പോഴായിരുന്നു, ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയത്.

ഇതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ഹെലികോപ്റ്ററുകളില്‍ കൂടി പരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഹെലികോപ്റ്റർ ആദായനികുതി വകുപ്പ് പരിശോധിച്ചത് ഉയർത്തി മമതാ ബാനർജിയും സമാന വിമർശനം ഉന്നയിച്ചിരുന്നു.
Previous Post Next Post