നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ


കൊച്ചി : നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. 

പുലർച്ചെ രണ്ട് മണിയോടെ കുറുമശ്ശേരിയിൽ വെച്ചാണ് സംഭവം. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷം വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയാ യിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിൽ മരിച്ചിരുന്നു.

വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുണ്ടാ സംഘങ്ങൾ തമ്മിൽ ചേരി തിരി‍ഞ്ഞ് തർക്കങ്ങൾ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് കൊലപാതകം എന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. സംഭവത്തിൽ ചെങ്ങാമനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമന്‍. 2019 ൽ അത്താണിയിൽ ഗില്ലാപ്പി ബിനോയി എന്ന് അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമന്‍.
Previous Post Next Post