പത്തനംതിട്ട റാന്നിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് എന്നുപറഞ്ഞ് കുത്തിവെയ്പെടുത്ത സംഭവത്തിൽ പോലീസ് പിടിയിലായ യുവാവിനെ കോടതി ജാമ്യത്തിൽ വിട്ടയച്ചു


പത്തനംതിട്ട വലഞ്ചുഴി വിജയഭവനത്തിൽ ആകാശി(22)നെയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യത്തിൽ വിട്ടത്.
ഉതിമൂട് വലിയകലുങ്ക് സ്വദേശിനി ചിന്നമ്മ (66)യ്ക്കാണ് കഴിഞ്ഞദിവസം വീട്ടിലെത്തി കുത്തിവെയ്പ് എടുത്തത്.
ചിന്നമ്മയ്ക്ക് പരാതി ഇല്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്.സിറിഞ്ചിൽ മരുന്നോ മറ്റുദ്രാവകങ്ങളോ ഇല്ല എന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കോവിഡ് കാലത്ത് വാക്സിനെടുത്തപ്പോൾ മുതൽ ആർക്കെങ്കിലും ഇഞ്ജക്ഷൻ ചെയ്യണം എന്നുള്ള ആകാശിന്റെ ആഗ്രഹമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Previous Post Next Post