ടെലികോം കമ്പനിയായ വൊഡാഫോൺ ബിജെപിക്ക് സംഭാവന നൽകിയത് നൂറുകോടി രൂപ



ന്യൂഡൽഹി: റിലയൻസ് ജിയോയ്ക്കും ഭാരത് എയർടെലിനും പിന്നിൽ ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വൊഡാഫോൺ ബിജെപിക്ക് സംഭാവന നൽകിയത് നൂറുകോടി രൂപ. ബ്രിട്ടീഷ് സ്ഥാപനമായ വൊഡാഫോൺ പിഎൽസിയുടെയും ഇന്ത്യൻ കമ്പനിയായ ആദിത്യ ബിർള ഗ്രൂപ്പിൻ്റെയും സംയുക്ത ഉടമസ്ഥതയിലുള്ള വൊഡാഫോൺ ഐഡിയ നേരത്തെ രാജ്യത്തെ ടെലികോം കമ്പനികളിൽ ഒന്നാമതായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ പ്രതിസന്ധിയിലായിരുന്നു. 2 .14 ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യയിലെ വിവിധ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാരിനും കൂടി വൊഡാഫോൺ നൽകാനുണ്ടായിരുന്നത്.

2021 സെപ്തംബറിലാണ് മോദി സർക്കാരും വൊഡാഫോൺ കമ്പനിയും ഒരു കരാറിലെത്തുന്നത്. ഇത് പ്രകാരം ടെലികോം മേഖലയിൽ ബുദ്ധിമുട്ടുന്ന വൊഡാഫോണിന് തങ്ങളുടെ സർക്കാർ കടം ഇക്വിറ്റിയായി മാറ്റാൻ അനുവദിച്ചു. 2022 ജനുവരിയിൽ ഇത് പ്രകാരം വൊഡാഫോണിന്റെ സർക്കാർ കടങ്ങൾ കേന്ദ്രസർക്കാർ ഇക്വിറ്റിയായി മാറ്റി. ഈ പ്രഖ്യാപനത്തിന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് വൊഡാഫോൺ ഇലക്‌ട്രൽ ബോണ്ടിലൂടെ ബിജെപിക്ക് നൂറുകോടി നൽകുന്നത്.2023 ഫെബ്രുവരിയിൽ, സംഭാവന ലഭിച്ച് രണ്ട് മാസത്തിനുള്ളിൽ, മോദി സർക്കാർ 16,000 കോടി രൂപയുടെ കടം ഇക്വിറ്റിയാക്കി മാറ്റി. നിലവിൽ വിഐ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമ ഇന്ത്യൻ സർക്കാരാണ്. വിഐ ക്ക് പുറമെ ആദിത്യ ബിർള ഗ്രൂപ്പും 285 കോടി രൂപ ഇലക്‌ട്രൽ ബോണ്ടിലൂടെ ബിജെപിക്ക് സംഭാവന നൽകിയിരുന്നു.
Previous Post Next Post