പൊള്ളുന്ന ചൂടിൽ കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു; സംഭവം പാലക്കാട്







പാലക്കാട് വില്‍പനയ്‌ക്കായി എത്തിച്ച കാടക്കോഴി മുട്ട കവറില്‍ ഇരുന്ന് വിരിഞ്ഞു . തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് ചൂടേറ്റ് കവറില്‍ ഇരുന്ന് വിരിഞ്ഞത്.
പാലക്കാട് അന്തരീക്ഷ താപനില കഴിഞ്ഞദിവസം നാല്‍പ്പത്തി അഞ്ച് ഡിഗ്രി വരെയെത്തിയ സാഹചര്യത്തില്‍ മുട്ടകൾ ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നാണ് കച്ചവടക്കാർ പറയുന്നത് . വില്‍പനയ്‌ക്കായി എത്തിച്ച കാട മുട്ട കവറിനുള്ളില്‍ വച്ച് അനങ്ങുന്നത് കണ്ടാണ് ആളുകൾ ശ്രദ്ധിച്ചത്.
അമ്മയുടെ ചൂടേല്‍ക്കാതെ ജന്മം കിട്ടിയ ഇടത്ത് മനുഷ്യന് പൊള്ളുന്നുണ്ട്. ഇവര്‍ക്ക് അതിജീവിക്കാനാവുമോ എന്നത് പാലക്കാട്ടെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഇതൊരു സൂചനയാണ്. അത്രകണ്ട് സൂര്യന്‍ പ്രതാപം തുടരുമ്പോള്‍ ഇനിയും അതിശയമെന്ന് തോന്നുന്ന പലതും നമ്മള്‍ അനുഭവച്ചറിയേണ്ടി വരും. മാനത്ത് മേഘം ഇരുണ്ടുകൂടാന്‍ പാലക്കാട്ടുകാര്‍ ഇത്രയധികം ആഗ്രഹിച്ച മറ്റൊരു കാലമുണ്ടാവില്ലെന്നതും യാഥാര്‍ഥ്യം.


Previous Post Next Post