കൊച്ചി: ദിവസങ്ങളായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ വർധന. ഇന്ന് (26/04/2024) പവന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,320 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 6665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
ഇന്നലെ പവന് 280 രൂപ കുറഞ്ഞിരുന്നു. എന്നാൽ ബുധനാഴ്‌ച സ്വര്‍ണ വില പവന് 360 രൂപ വർധിച്ചിരുന്നു. അതിനു മുമ്പുള്ള 3 ദിവസങ്ങളിലായി 1600 രൂപയുടെ ഇടിവ് നേരിട്ടിരുന്നു.