മലപ്പുറം: തിരൂരിൽ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. തിരൂർ കോലുപാലം കുറ്റിക്കാട്ടിൽ യൂസഫ് (45) ആണ് അറസ്റ്റിലായത്. പശുവിന്റെ ഉടമസ്ഥന്‍റെ പറമ്പിൽ ജോലിക്ക് വന്നിരുന്ന പ്രതിയെ കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ തൊഴുത്തിന്‍റെ ഭാഗത്ത് കണ്ടിരുന്നു. സംശയം തോന്നിയതിനാൽ തൊഴുത്തിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്.
പശുവിന്‍റെ ഉടമ നൽകിയ പരാതിയിൽ യൂസഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂർ എസ് ഐ ഷിജോ സി തങ്കച്ചന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.