തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരുക്കേറ്റു. കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്. കണ്ണിനാണ് പരുക്കേറ്റത്. പ്രചരണത്തിനിടെ സമീപത്ത് നിന്നവരുടെ കൈ കണ്ണില്‍ തട്ടി പരുക്ക് പറ്റുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥി പര്യടനം തുടരുകയാണ്.