തൃശൂർ: വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഴഞ്ഞ് വീണ് മരിച്ചു. വെള്ളൂർ നടുത്തുരുത്ത് പരേതനായ മഠത്തിപറമ്പിൽ സുധാകരൻ്റെ ഭാര്യ ബീന സുധാകരൻ (60) ആണ് മരിച്ചത്. വീട്ടുകാരുമായി ആലുവയിൽ ബലിയിടാൻ പോയതായിരുന്നു. അവിടെ വച്ചാണ് കുഴഞ്ഞു വീണത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിപിഐ ലോക്കൽ കമ്മിറ്റി അംഗവും മഹിളാസംഘം മാള മണ്ഡലം കമ്മിറ്റി പ്രസിഡണ്ടും പുത്തൻചിറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും ആണ്. മക്കൾ സുബിൻ, രുബിൻ. സംസ്‌കാരം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഴഞ്ഞ് വീണ് മരിച്ചു.
Jowan Madhumala
0
Tags
Top Stories