അയര്‍ലണ്ടില്‍ ഇത് മഴയുടെ ഏപ്രില്‍ , ന്യൂനമര്‍ദ്ദം ശക്തമാകുന്നു


ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഏപ്രില്‍ മുഴുവന്‍ കനത്ത മഴയായിരിക്കുമെന്ന് മെറ്റ് ഏറാന്‍.രാജ്യത്ത് നേരിയ തോതില്‍ താപനില ഉയരുമെങ്കിലും അന്തരീക്ഷത്തിലെ ഉയര്‍ന്ന ന്യൂനമര്‍ദ്ദം മഴയ്ക്ക് കാരണമാകുമെന്ന് നിരീക്ഷകര്‍ പറയുന്നു.ഏപ്രില്‍ ഒന്നുമുതല്‍ ഏഴു വരെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ശരാശരിക്ക് മുകളില്‍ മഴ ലഭിക്കും.നാളെ ,വ്യാഴാഴ്ച മുതല്‍ മഴ കൂടുതല്‍ ശക്തമാകും.ചില പ്രദേശങ്ങളില്‍ ഈ ആഴ്ചയിലെ മഴയുടെ തോത് നൂറ് എം എം കടക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം

രാജ്യത്ത് താപനില ശരാശരിയേക്കാള്‍ കൂടുതലായിരിക്കും.മിക്ക പ്രദേശങ്ങളിലും ശരാശരിയേക്കാള്‍ ഒരു ഡിഗ്രി കൂടുതലായിരിക്കുമത്.അതേ സമയം, നോര്‍ത്ത് , നോര്‍ത്ത് വെസ്റ്റ് ഭാഗങ്ങളില്‍ താപനിലയില്‍ കുറവുണ്ടാകുമെന്നും പ്രവചനം പറയുന്നു.

ഏപ്രില്‍ എട്ടിന് തുടങ്ങുന്ന രണ്ടാമത്തെ ആഴ്ചയോടെ അയര്‍ലണ്ടില്‍ ന്യൂനമര്‍ദ്ദം ശക്തമാകും. വടക്കുപടിഞ്ഞാറ് ഭാഗത്തു നിന്നും ന്യൂനമര്‍ദ്ദം ശക്തമായി വടക്കോട്ട് നീങ്ങും.ഇത് രാജ്യത്താകെ മഴയ്ക്ക് കാരണമാകും.രാജ്യത്തിന്റെ കിഴക്കു ഭാഗത്ത് അന്തരീക്ഷ താപനില ശരാശരിയേക്കാള്‍ കൂടുതലായി തുടരുമെന്ന് മെറ്റ് ഏറാന്‍ പ്രവചിക്കന്നു.

മൂന്നാമത്തെ ആഴ്ചയിലും അയര്‍ലണ്ടിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ന്യൂനമര്‍ദം തുടരും. അതിനാല്‍ രാജ്യ വ്യാപകമായി മഴയും തുടരും.എന്നിരുന്നാലും താപനില ശരാശരിക്ക് മുകളിലായിരിക്കുമെന്ന് മെറ്റ് ഏറാന്‍ പറയുന്നു.

നാലാമത്തെ ആഴ്ചയില്‍ വടക്കുപടിഞ്ഞാറ് ഭാഗത്ത് അന്തരീക്ഷ മര്‍ദ്ദം ഉയരുന്നതിന്റെ സൂചന ദൃശ്യമാകും. താപനില ശരാശരിക്ക് മുകളിലെത്തുമെന്ന് പ്രവചനമുണ്ട്.എന്നിരുന്നാലും മിക്ക പ്രദേശങ്ങളിലും മഴ തുടരും.പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ താരതമ്യേന മഴ കുറവായിരിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.
Previous Post Next Post