നെടുങ്കണ്ടത്ത് ജപ്തി നടപടികൾക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചുയുവതിയെ രക്ഷിക്കാനെത്തിയ എസ്‌ഐക്കും വനിതാ പൊലീസിനും പൊള്ളലേറ്റു




നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടികൾക്കിടെ വീട്ടുടമയായ സ്ത്രീ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയെ രക്ഷിക്കാനെത്തിയ എസ്‌ഐക്കും വനിതാ പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്‌ഐ ബിനോയ്, വനിത സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.



Previous Post Next Post