ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരിച്ചത് മലയാളി നഴ്‌സ്


ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്‌സിനെ .പാലക്കാട് സ്വദേശിനിയായ രേഷ്മയുടെ മൃതദേഹമാണ് ഇതെന്ന് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയാണ് രശ്മി .കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആയിരുന്നു രേഷ്മ.

ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ നിഗമനം. കഴിഞ്ഞ മാസം മാതാവ് മരിച്ചതു മുതൽ കടുത്ത വിഷാദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
Previous Post Next Post