തല കീഴായി മറിഞ്ഞ കാറിലെ യാത്രക്കാർക്ക് രക്ഷകരായി എക്സൈസ് സംഘം



കണ്ണൂർ: തല കീഴായി മറിഞ്ഞ കാറിലെ യാത്രക്കാരെ രക്ഷപ്പെടുത്തി കൂത്തുപറമ്പ് എക്സൈസ് സംഘം. തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന മൂന്നു പേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹന പരിശോധന നടത്തി തിരികെ വരികയായിരുന്ന കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിക്കേറ്റവരെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ ജീവനക്കാരൻ ശങ്കരനാരായണൻ, ബന്ധുക്കളായ പത്മനാഭൻ, രാഗേഷ് എന്നിവർ സഞ്ചരിച്ച കാർ നിടുംപൊയിൽ ചുരത്തിൽ വച്ച് തല കീഴായി മറിയുകയായിരുന്നു. വാഹന പരിശോധന നടത്തി തിരികെ വരികയായിരുന്ന കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രനും സംഘവും അപകടം കണ്ടയുടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Previous Post Next Post