പ്രിയങ്ക ഗാന്ധിയുടെ വലംകൈ 'തജീന്ദർ സിങ്ങ് ബിട്ടു' കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു





ന്യൂഡല്‍ഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച എഐസിസി സെക്രട്ടറി തജീന്ദർ സിങ്ങ് ബിട്ടു ബിജെപിയിൽ ചേർന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ബിട്ടു അംഗത്വം സ്വീകരിച്ചത്. ഹിമാചൽ പ്രദേശിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു ബിട്ടു. ശനിയാഴ്ച രാവിലെയാണ് ബിട്ടു കോൺഗ്രസിൽ നിന്ന് രാജി വെച്ചത്.
പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന നേതാവാണ് തജീന്ദർ സിങ്ങ് ബിട്ടു.
Previous Post Next Post