പള്ളിക്കത്തോട്: പൊന്തൻപുഴ വനത്തിലെത്തിച്ച് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ പി.കെ. സുമിത്ത്(30) ആണ് മരിച്ചത്. 13-ന് ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 11:30യോടു കൂടിയാണ് മരണം. കേസിൽ അറസ്റ്റിലായ ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയിൽ വീട്ടിൽ( ഇപ്പോൾ കൊടുങ്ങൂർ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം) സാബു ദേവസ്യ(40), കൊടുങ്ങൂർ പാണപുഴ ഭാഗത്ത് പടന്നമാക്കൽ വീട്ടിൽ (കൊടുങ്ങൂർ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം) ജി.പ്രസീദ്.( രാജു - 52) എന്നിവർ നിലവിൽ റിമാൻഡിലാണ്. മൂന്നു മാസം മുൻപാണ് ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തും കുടുംബവും മുക്കാലിയിൽ താമസത്തിനെത്തിയത്. പ്രതികളിൽ ഒരാളായ സാബുവിന്റെ പേരിലെടുത്ത വാടക വീ്ട്ടിലാണ് സുമിത്തും കുടുംബവും താമസിക്കുന്നത്. സാബു ദേവസ്യ സുമിത്തിനെ തന്റെ സ്‌കൂട്ടറിൽ കയറ്റി മണിമല ബസ്റ്റാൻഡിൽ എത്തിച്ചതിനു ശേഷം, ഇവിടെനിന്നും ബസ്സിൽ കയറി പൊന്തമ്പുഴ വനത്തിൽ ആളില്ലാത്ത ഭാഗത്ത് എത്തിച്ച് അവിടെയുണ്ടായിരുന്ന പ്രസീദും ഇയാളും ചേർന്ന് യുവാവിന് മദ്യം നൽകിയ ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് ഒഴിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. ആക്രമണത്തിൽ സുമിത്തിന് മുഖത്തിനും,കഴുത്തിനും,ശരീരത്തും സാരമായി പരിക്കുപറ്റിയിരുന്നു. സാബുവിന് സുമിത്തിനോടുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. മുൻപും ഇതേരീതിയിൽ സുമിത്തിനെ അപായപ്പെടുത്താൻ പ്രതികൾ ശ്രമിച്ചിരുന്നു. പ്രതി പ്രസീദിന്റെ പേരിൽ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ ഒരു കൊലപാതക കേസ് നിലവിലുണ്ട്. സുമിത്തിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പോസ്റ്റുമോർട്ടം പൂർത്തിയാക്കി. സംസ്‌കാരം ചൊവ്വാഴ്ച 11-ന് മുട്ടമ്പലം വൈദ്യുതി ശമശാനത്തിൽ. സുമിത്തിന്റെ ഭാര്യ: സൂര്യമോൾ മക്കൾ ആരാധിക., അനുഷിക.
പള്ളിക്കത്തോട്ടിൽ മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് ചികിത്സയാലിരുന്ന യുവാവ് മരിച്ചു.
Jowan Madhumala
0