ചാരുംമൂട് : വള്ളികുന്നം കണ്ണംപള്ളി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുപോയ കെട്ടുകാള കരിമുളക്കൽ വെച്ച് ഇലക്ട്രിക് ലൈനിൽ തട്ടി തീ പിടിച്ചു. ഭരണി ഉത്സവത്തിന് ശേഷം വള്ളികുന്നത്തേക്ക് കൊണ്ടുവരുന്ന വഴിയിലാണ് അപകടം ഉണ്ടായത്. കൊണ്ടുവന്ന വാഹനവും പൂർണമായും കത്തി നശിച്ചു. കായംകുളം ഫയർഫോഴ്‌സ് എത്തി തീയണച്ചു.