യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു



മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
അപകടത്തിനു പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. “ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്. . ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങൾ പുറത്തുവിടും.’’– പ്ലസന്റൺ പൊലീസ് അറിയിച്ചു
Previous Post Next Post