ബൂത്തിൽ ആറടി നീളമുള്ള അണലി


തൃശൂർ: പോളിംഗിങ്ങിനിടെ ബൂത്തിൽ നിന്നും ആറടി നീളമുള്ള അണലിയെ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്.രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. തുമ്പൂർമുഴി കാറ്റിൽ ബ്രീഡിങ് ഫാമിന്‍റെ ഫുഡ് ആന്‍റ് ടെക്നോളജി കോളെജ് ഹാളിൽ ഒരുക്കിയിരുന്ന 79-ാ മത് ബൂത്തിലാണ് ആറടി നീളമുള്ള അണലിയെ കണ്ടെത്തിയത്. പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടുകയായിരുന്നു. ഉടൻ തന്നെ വംവകുപ്പിനെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. തുടർന്നാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.


Previous Post Next Post