തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഇന്ന് പുലർച്ചെ 1.30 യോടെയാണ് സംഭവം. സംഘർഷത്തില്‍ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി ധനു കൃഷ്ണക്ക് ആണ് വെട്ടേറ്റത്.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തില്‍ ഷമീര്‍ ഒപ്പമുണ്ടായിരുന്ന പെൺകുട്ടി എന്നിവരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു.
റീൽസ് എടുക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.