ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ അതിഥി തൊഴിലാളി മരിച്ചു



 

തൃശൂർ: ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ അതിഥി തൊഴിലാളി മരിച്ചു. എരുമപ്പെട്ടി തയ്യൂര്‍ റോഡിന് സമീപം ഞായറാഴ്ച വൈകീട്ട് 4.45-നാണ് സംഭവം. ബിഹാര്‍ സ്വദേശി മധിരേഷ് കുമാര്‍ (31) ആണ് മരിച്ചത്.
അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വാടക വീടിനുസമീപത്തെ വെള്ളമുള്ള കിണറ്റിൻ കരയിൽ ഫോൺ ചെയ്യുന്നതിനിടെയാണ് മധിരേഷ് കുമാര്‍ കിണറിലേക്ക് വീണത്. മധിരേഷിനെ രക്ഷിക്കാനായി ഇറങ്ങിയ സുഹൃത്ത് സോം കുമാറും (22) പരിക്കേറ്റ് കിണറില്‍ കുടുങ്ങിയത് പരിഭ്രാന്തിയുണ്ടാക്കി. തുടർന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇരുവരേയും പുറത്തെടുത്തത്.
ഇവരെ ഉടൻ എരുമപ്പെട്ടി ആക്ട്സ് പ്രവര്‍ത്തകര്‍ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മധിരേഷ് കുമാറിനെ രക്ഷിക്കാനായില്ല.


Previous Post Next Post