പാമ്പാടി :: UDF സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പര്യടനാർത്ഥം ഏപ്രിൽ 20 ശനി 4 മണിക്ക് കർണാടക ഊർജ്ജ വകുപ്പുമന്ത്രി കെ. ജെ. ജോർജ് പങ്കെടുക്കുന്ന റോഡ് ഷോ മണർകാട് കവലയിൽ നിന്നും ആരംഭിക്കും.
പാമ്പാടി ബസ്റ്റാന്റു മൈതാനിയിൽ വൈകുന്നേരം 5.30 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ. ജെ ജോർജ് ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ MLA അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രമുഖ UDF നേതാക്കൾ പ്രസംഗിക്കും
പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രചാരണ പരിപാടിയാണിതെന്ന് പുതുപ്പള്ളി മീഡിയാ വിഭാഗം കൺവീനർ അഡ്വ: സിജു കെ ഐസക്ക് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു .