നക്ഷത്രഫലം മെയ് 05 മുതൽ 11 വരെ സജീവ് ശാസ്താതം



സജീവ് ശാസ്‌താരം : കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
'
ഫോൺ   96563 77700



അശ്വതി  : വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അന്യർ  ഇടപെടുന്നതു മൂലം കുടുംബത്തിൽ  ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങൾക്ക്  ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത, ബിസിനസ്സിൽ ചെറിയ തിരിച്ചടികൾ .

ഭരണി :  തൊഴിലന്വേഷകർക്ക്  അനുകൂല ഫലം, മറ്റുള്ളവർ സഹായിക്കുക വഴി  പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകൾ  തീരുമാനത്തിലെത്തും. കടങ്ങൾ  വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. മാനസികമായി ആശ്വാസം കിട്ടും.

കാർത്തിക : സഹോദരങ്ങൾക്കു വേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ   വിജയം നേടും.മേലുദ്യോഗസ്ഥരിൽ  നിന്ന് അനുകൂല തീരുമാനം  ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവർ  അധിക ശ്രദ്ധ പുലർത്തുക . വാഹനത്തിന് അറ്റകുറ്റപ്പണികൾക്കു   സാദ്ധ്യത.

രോഹിണി : സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾ  പരിഹൃതമാകും. ഏതുതരത്തിലുള്ള തടസ്സ ങ്ങളും തരണം ചെയ്യുവാൻ  സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ  വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. മനസിനിഷ്ടപ്പെട്ട  ഭക്ഷണം ലഭിക്കും. 

മകയിരം : കാര്യ പ്രതിബന്ധം , . അനാരോഗ്യം. വിദേശസഞ്ചാര കാര്യത്തിൽ വിഘ്നം . തൊഴിൽരംഗത്ത്  അരിഷ്ടതകൾ . ഗുണാനുഭവങ്ങൾ  ലഭിക്കുവാൻഅല്പംകൂടികാത്തിരിക്കേണ്ടതായി വന്നേക്കാം. അപ്രതീക്ഷിത ധനനഷ്ടം നേരിടും. 

തിരുവാതിര : വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളിൽ  താല്പര്യം വർദ്ധിക്കും . വിലപ്പെട്ട രേഖകള് കൈമോശം വരാനിടയുണ്ട്.ദീർഘ യാത്രകൾ  സാധിക്കുമെങ്കിൽ  ഒഴിവാക്കുക,ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ  വിജയിക്കുകയില്ല. 

പുണർതം :  കുടുംബത്തിലെ മുതിർന്ന  അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാൻ  സാധ്യത .അപ്രതീക്ഷിത ചെലവുകള് വർദ്ധിക്കും . ധനകാര്യ സ്ഥാപനങ്ങളില് നിന്ന് കടം വാങ്ങേണ്ടിവരും. യാത്രകള്ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ  സാദ്ധ്യത 

പൂയം :  ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്ക്കോ അരിഷ്ടതകള്. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. യാത്രകൾ കൊണ്ട് നേട്ടം  പോകാം. ബന്ധുക്കള് നിമിത്തം നേട്ടം.

ആയില്യം :  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. ഉത്തരവാദിത്തം വര്ധിക്കും. ഊഹക്കച്ചവടത്തില് നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

മകം :  വിദേശത്തുനിന്നും നാട്ടിൽ  തിരിച്ചെത്തുവാൻ  സാധിക്കും. ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ  നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം.  ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

പൂരം : കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം , ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വർദ്ധിക്കും . ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. 

ഉത്രം : പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കലാപരിപാടികളിൽ  സംബന്ധിക്കും. സ്നേഹിക്കുന്നവരില് നിന്ന് എതിര്പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയിൽ  ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക വിഷമമുണ്ടാകും.

അത്തം :  ദീര്ഘയാത്രകൾ  വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൾ  തിരിച്ചടികൾ  നേരിടും. ഇഷ്ടജനങ്ങൾക്ക് തൊഴിൽപരമായി  മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്ശനം.

ചിത്തിര : രോഗദുരിത ശമനം. ജീവിതപങ്കാളിയില് നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടില് തിരികെയെത്തും. ബാങ്കുകളില് നിന്ന് ലോണ് പാസായിക്കിട്ടും. 

ചോതി : മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില് നിന്നു മോചനം. കുടുംബസമേതം യാത്രകള് നടത്തും. വിവാഹമാലോചിക്കുന്നവര്ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. 

വിശാഖം : യാത്രകള് കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില് വിഷമിക്കുന്നവര്ക്ക് ആശ്വാസം. മനസ്സിലെ ആഗ്രഹങ്ങൾ നിറവേറും, ധനസമ്പാദനത്തിനുള്ള വഴികൾ തുറന്നു കിട്ടും . 

അനിഴം : മാനസിക നിരാശ മാറും, . . സ്വകാര്യ സ്ഥാപനങ്ങളിൽ  ജോലി ലഭിക്കും. വിവാഹാലോചനകളില് തീരുമാനമാകും. ഉപഹാരങ്ങൾ  ലഭിക്കുവാന് ഇടയുണ്ട്, ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം .  

തൃക്കേട്ട : ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.

മൂലം :  പ്രവർത്തന മേഖലയിൽ  അവിചാരിത നഷ്ടം. ബന്ധുജന സഹായം ലഭിക്കും. അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും . സർക്കാർ  ജീവനക്കാര്ക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും 

പൂരാടം : മത്സരപ്പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം,   തൊഴിൽപരമായനേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളിൽ  ഏര്പ്പെട്ടിരിക്കുന്നവർക്ക്  മുതിർന്നവരിൽ നിന്ന് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. 

ഉത്രാടം : നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്ക്ക് അനുകൂല സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും . പൊതുപ്രവര്ത്തന രംഗത്തുള്ളവർക്ക്  ജനസമ്മിതി.

തിരുവോണം : ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വർദ്ധിക്കും . സ്ത്രീകളുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഇന്ഷുറന്സ്, ചിട്ടി എന്നിവയില് നിന്നു ധനലാഭത്തിനു സാധ്യത.

അവിട്ടം :  മത്സരപ്പരീക്ഷ, ഇന്റർവ്യൂ  ഇവയില് മികച്ച പ്രകടനം . സൗന്ദര്യവർദ്ധക വസ്തുക്കൾക്കായി  പണം മുടക്കും. മനസ്സ് അലഞ്ഞുതിരിയുന്ന അനുഭവമായുണ്ടാകും . രാഷ്ട്രീയരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് എതിര്പ്പുകള് നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും.

ചതയം : ഗൃഹത്തിൽ  നവീകരണ പ്രവര്ത്തനങ്ങൾ  നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും വിട്ടുനിൽകുവാൻ ശ്രദ്ധിക്കുക . പൊതുപ്രവര്ത്തനത്തില് മികച്ച വിജയം കൈവരിക്കും.: വാഹനം വാങ്ങുന്നതിനെക്കുറിചുള്ളാ ആലോചന ലക്ഷ്യം കാണും. 

പൂരുരുട്ടാതി :  കഫജന്യ രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മുൻകാല നിക്ഷേപങ്ങളിൽ നിന്നു നേട്ടം . കരുതിവെച്ച പണം മറ്റാവശ്യങ്ങള്ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്ധിക്കും. 

ഉത്രട്ടാതി : ദാമ്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. ബന്ധുക്കൾ വഴി കാര്യപ്രാപ്തി , മറ്റുള്ളവരുമായി കലഹങ്ങള്ക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളില് ഇടപെടേണ്ടിവരും. പണമിടപാടുകളില് ചതിവു പറ്റാന് സാധ്യത. 

രേവതി : അനുകൂല ഫലങ്ങൾ  ലഭിക്കുവാൻ  സാദ്ധ്യത  വാരമാണ്  . ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്ധിക്കും. കടങ്ങള് വീട്ടുവാന് സാധിക്കും. അന്യജനസഹായം ലഭിക്കും. മുൻ പരിചയമില്ലാവരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാതിരിക്കുക .
Previous Post Next Post