സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നും രണ്ട് മരണം.ഇതോടെ വ്യാഴാഴ്ച വരെയുള്ള സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിലെ ആകെ മരണം 12 ആയി .തിരുവനന്തപുരം (2), പത്തനംതിട്ട (2), കോട്ടയം (3), പാലക്കാട് (3), കണ്ണൂർ (1), കാസർകോട് (1) എന്നിങ്ങനെയാണ് മരണം സംബന്ധിച്ച ഔദ്യോഗിക കണക്ക്.
മിന്നലേറ്റ് കാസര്‍കോട് ബെള്ളൂര്‍ സ്വദേശി ഗംഗാധരനും (76) വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയായ പുതുവൈപ്പ് കോടിക്കല്‍ ദിലീപുമാണ് (51) ഇന്ന് മരിച്ചത്.പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടിലാണ് ദിലീപ് വീണത്.