സിദ്ധാർത്ഥൻ്റെ മരണം; 13 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും





വയനാട് : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 13 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷകളില്‍ സിബിഐ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. ജാമ്യാപേക്ഷകളില്‍ പ്രത്യേകം വാദം കേള്‍ക്കണമെന്നാണ് സിബിഐയുടെ ആവശ്യം. ഗൂഡാലോചന സംബന്ധിച്ച തുടരന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് സിബിഐയുടെ നിലപാട്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ത്ഥന്റെ അമ്മയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.

മനുഷ്യത്വ രഹിതമായ പീഡനത്തിനാണ് സിദ്ധാര്‍ത്ഥന്‍ ഇരയായത് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.നേരത്തെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗത്തിലായിരുന്നു കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം തുടരുമെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്
Previous Post Next Post