ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി; സിഐയ്ക്കും എസ്ഐയ്ക്കുമെതിരെ കേസ്



വളാഞ്ചേരി: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സംഭവത്തിൽ വളാഞ്ചേരി സിഐ സുനിൽ ദാസ്, എസ്ഐ ബിന്ദുലാൽ എന്നിവർക്കെതിരെ കേസ്. സ്ഫോടകവസ്തു പിടിച്ചതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
കഴിഞ്ഞ മാർച്ചിലാണ് സംഭവം. ക്വാറിയിലേക്ക് വെടിമരുന്ന് കൊണ്ടുവരുന്നതിനിടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് സുനിൽദാസിന് 10 ലക്ഷം രൂപയും ബന്ധുവും എസ്ഐയുമായ ബിന്ദുലാലിന് 8 ലക്ഷം രൂപയും ഇടനിലക്കാരനായ അൻസാറിന് 4 ലക്ഷം രൂപ നൽകിയെന്നു പരാതിക്കാരൻ പറയുന്നു. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് കേസ് അന്വേഷിച്ചത്
Previous Post Next Post